Idukki വാര്‍ത്തകള്‍
ജിജുട്സുവിൽ ദേശീയമെഡൽ നേട്ടവുമായികട്ടപ്പനക്കാരൻ


ജാപ്പനീസ്
ആയോധന കലയായ ജിജുട്സു ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ ഹാരിഷ് വിജയനാണ് കേരളത്തിന് വേണ്ടി മെഡൽ നേടിയത്.
മധ്യപ്രദേശിലെ ദേവാസ് ടുക്കോജി റാവു പവാർ സ്പോട്സ് സ്റ്റേഡിയത്തിൽ സമാപിച്ച ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ
69 താഴെ കിലോഗ്രം വിഭാഗത്തിൽ കട്ടപ്പന സ്വദേശി ഹാരിഷ് വിജയനാണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.
ഇതോടെ ഹാരീഷ് നടക്കാനിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൻ്റെ ഇന്ത്യൻ ടീം സാധ്യതാ പട്ടികയിൽ ഇടം നേടി.
കട്ടപ്പന
സൂര്യൻകുന്നേൽ വിജയൻ – ഉഷ ദമ്പതികളുടെ മകനാണ് ഹാരിഷ്.
ജൂഡോയിലും ദേശീയ താരവും നെടുങ്കണ്ടം സ്പോട്സ് അസോസിയേഷനിലെ
ജൂഡോ പരിശീലകനായും പ്രവർത്തിച്ചു വരുന്നു.