ദമ്പതിമാരുടെ ആത്മഹത്യ സമഗ്രമായ അന്വേഷണം വേണം. ബിജെപി സംസ്ഥാന സെക്രട്ടറി Dr.രേണു സുരേഷ്


കഞ്ഞിക്കുഴി : ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറെയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ് ആവശ്യപ്പെട്ടു.
മാർച്ച് 31 നാണ്
കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ ഒരു വീട്ടിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത് . കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവുമാണ് വിഷം ഉള്ളിൽ ചെന്ന് മരണമടഞ്ഞത്. ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മാർച്ച് 31ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറുകിട ഹോട്ടൽ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാവാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആയിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ ബ്ലേഡ് മാഫിയയുടെ ഭീഷണി ആത്മഹത്യക്ക് പിന്നിൽ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഞ്ഞിക്കുഴി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയ ഇവരെ നിരന്തരം ശല്യം ചെയ്തതായി നാട്ടുകാർ പറയുന്നുണ്ട്. ഇവർ നിരന്തരം കടയിൽ വന്ന് ഭീഷണിപ്പെടുത്തുന്നുണ്ടായിരുതായും ആക്ഷേപമുണ്ട്
മരണം നടക്കുന്ന സമയം വരെ ഇവർ നടത്തിയിട്ടുള്ള ഫോൺ കോളുകൾ അടക്കം എല്ലാ കാര്യങ്ങളും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം.അല്ലാത്തപക്ഷം നിയമപരവും രാഷ്ട്രീയപരവുമായ ഇടപെടലുകൾ നടത്താൻ ബിജെപി തയ്യാറാവും എന്നും ഇടുക്കി ജില്ലയുടെ സഹപ്രഭാരി കൂടിയായ ബിജെപി സംസ്ഥാന സെക്രട്ടറി ഡോ.രേണു സുരേഷ് അറിയിച്ചു.
ഡോ. രേണു സുരേഷിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഇന്നലെ ബിജുവിന്റെ വീട്ടിലെത്തി ബിജുവിന്റെ അമ്മയെയും സഹോദരിയെയും നാട്ടുകാരെയും നേരിൽ കാണുകയും വിവരങ്ങൾ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എല്ലാവിധ നിയമസഹായങ്ങളും കുടുംബത്തിന് ബിജെപി പ്രവർത്തകർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ,വൈസ് പ്രസിഡന്റ് പി രാജൻ കർഷക മോർച്ചർച്ച ജില്ലാ പ്രസിഡന്റ് കെ എൻ പ്രകാശ് ബിജെപി ഇടുക്കി മണ്ഡലം പ്രസിഡന്റ് എസ് സുരേഷ് ,ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ , നേതാക്കളായ ലീന രാജു ,കെ എൻ ഷാജി എം എൻ മോഹൻദാസ് , തുടങ്ങിയവരും പ്രാദേശിക ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.