Idukki വാര്‍ത്തകള്‍
കിലുക്കത്തിലെ കിട്ടുണ്ണി മുതൽ ലൈൻ മാൻ കെട്ടി കുറുപ്പ് വരെ; മലയാളികളെ എന്നെന്നും പൊട്ടിയിരിപ്പിച്ച ഇന്നസെന്റ്


മലയാളികളുടെ മനസില്‍ എന്നെന്നും തങ്ങി നില്‍ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. അഞ്ച് പതിറ്റാണ്ട് നിന്ന അഭിനയ ജീവിതത്തില്‍ 750 ലേറെ ചിത്രങ്ങളാണ് ഇന്നസെന്‍റ് സമ്മാനിച്ചത്.നര്‍മത്തിന്‍റെ ഏറ്റവും നിഷ്‌കളങ്കമായ മുഖത്തിന് വിട. കേരളക്കരയെ ഒന്നടങ്കടം കണ്ണീരിലാഴ്‌ത്തി മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്‍റ് യാത്രയായി. സ്വതസിദ്ധമായ നര്‍മത്തിലൂടെ പ്രേക്ഷകരെ ആനന്ദിപ്പിച്ച കലാകാരന്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും എന്നെന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചാണ് മടക്കം.