Idukki വാര്‍ത്തകള്‍
ലോക നാടകദിനാഘോഷം ഇന്ന് കട്ടപ്പനയിൽ സംഘടിപ്പിക്കും


നാടക് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് 5 ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടികൾ നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാബു കെ മാധവൻ ഉദ്ഘാടനം ചെയ്യും. കാൽ നൂറ്റാണ്ടായി ആയിരങ്ങളെ ആകർഷിച്ച് മുന്നേറുന്ന കെ.ആർ.രമേശിൻ്റെ *ജോസഫിൻ്റെ റേഡിയോ* എന്ന നാടകം പ്രഗത്ഭനടൻ ജയചന്ദ്രൻ തകഴിക്കാരൻ അവതരിപ്പിക്കും. കൂടാതെ ലഘുനാടക അവതരണങ്ങൾ, നാടക ഗാനാലാപനം എന്നിവയും ഉണ്ടായിരിക്കുമെന്ന് നാടക് ഭാരവാഹികൾ അറിയിച്ചു.