വനിത ശിശു വികസന വകുപ്പ് ജില്ലാതല ICDS സെൽ ഇടുക്കിയുടെ നേതൃത്വത്തിൽ പോഷൻ പക്വാഡ സംഘടിപ്പിച്ചു.


വനിത ശിശു വികസന വകുപ്പ് ജില്ലാതല ICDS സെൽ ഇടുക്കിയുടെ നേതൃത്വത്തിൽ പോഷൻ പക്വാഡ സംഘടിപ്പിച്ചു.
കട്ടപ്പന ടൗൺ ഹാളിൽ നടന്ന പരിപാടി കൗൺസിലർ സോണിയ ജെയ്ബി ഉദ്ഘാടനം ചെയ്തു.
പോഷക ആഹാരങ്ങൾ അടങ്ങിയ ഭക്ഷണവസ്തുക്കൾ പരിചയപ്പെടുത്തുന്ന പദ്ധതിയാണ് പോഷൻ പക്വാഡ,
മാർച്ച് 20 മുതൽ എപ്രിൽ 3 വരെ ICDS ന്റ് നേതൃത്വത്തിൽ പോഷൻ പക്വാഡ സംഘടിപ്പിച്ചു വരുകയാണ്.
വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന സന്ദേശത്തോടെയാണ് പരിപാടി നടക്കുന്നത്.
കട്ടപ്പന ടൗൺഹാളിൽ നടന്ന പരിപാടി കൗൺസിലർ സോണിയ ജെയ്ബി ഉദ്ഘാടനം ചെയ്തു.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ മേരിക്കുട്ടി മാണി അക്ഷയായിരുന്നു.
കട്ടപ്പന സി.ഡി.പി. ഒ ശ്രീദേവി A S, കാഞ്ചിയാർ ഐ.സി.ഡി.എസ് സൂപ്പർവൈസർ രാധാമണി കെ .കെ കട്ടപ്പന നഗരസഭ ഐ.സി.ഡി.എസ് സൂപ്പർവൈസർ ജാസ്മിൻ ജോർജ് സൂപ്പർവൈസർ മേരി വർക്കി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജി .എസ് , ഐ സി ഡി എസ് സെൽ ഇടുക്കി ജില്ല പ്രോഗ്രാം കോഡിനേറ്റർ സുരേഷ് AD തുടങ്ങിയവർ സംസാരിച്ചു ,
തുടർന്ന് ബോധവൽക്കരണ ക്ലാസ് , പോഷക ആകാര പ്രദർശനം ക്വിസ് മത്സരം എന്നിവയും നടന്നു.