Idukki വാര്‍ത്തകള്‍
അനധികൃതമായി പാറ പൊട്ടിച്ച് പഞ്ചായത്ത് അംഗത്തിന്റെ റിസോർട്ട് നിർമ്മാണം


അടിമാലി: അടിമാലി പഞ്ചായത്തില്‍ അനധികൃതമായി പാറപൊട്ടിച്ച് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം റിസോര്‍ട്ട് നിര്‍മിക്കുന്നു.ചാറ്റുപാറയില്‍ അക്കാമാ കോളനിക്ക് സമീപമാണ് യാതൊരു അറിയിപ്പോ രേഖകളോ ഇല്ലാതെ വലിയപാറകള്‍ പൊട്ടിച്ച് റിസോര്‍ട്ട് പണിയുന്നത്. പാറകള്‍ക്ക് മുകളില്‍ കോണ്‍ഗ്രീറ്റ് ബീമുകള്‍ സ്ഥാപിച്ചാണ് നിര്‍മാണം.
പ്രളയത്തിന് ശേഷം 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാറില്ല. ഏതുനിമിഷവും മണ്ണിടിയുവാന്‍ സാധ്യതയുള്ളിടത്താണ് ചട്ടലംഘനം നടത്തി അടിമാലി പഞ്ചായത്തിലെ ആറാംവാര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പള്ളത്തുകുടി വീട്ടില്‍ ബാബു പി കുര്യാക്കോസിന്റെ നിര്‍മാണം.