ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം ലഭ്യമാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു


ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം ലഭ്യമാക്കണം.
ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം എത്രയും വേഗം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറിയതുകൊണ്ട് പരിവര്‍ത്തനം ചെയ്യപ്പെട്ട ആളുകളുടെ സാമൂഹിക-സാംസ്ക്കാരിക-സാംമ്പത്തിക മേഖലകളില്‍ വ്യത്യാസം വരുന്നില്ല.
അവര്‍ അനുഭവിച്ചുപോരുന്ന അവസ്ഥയ്ക്കും മാറ്റം വരുന്നില്ല, വിശ്വാസപരമായ ഒരു മാറ്റം മാത്രമാണ് വരുന്നത്.
ദളിത് ക്രൈസ്തവരുടെ സാമ്പത്തിക-സാമൂഹിക അവസ്ഥ അവര്‍ ഇന്നും ദളിതരായിതന്നെ നിലനില്ക്കുന്നു എന്നതിന് തെളിവാണ്.
ഹിന്ദുമതത്തില്‍ നിന്ന് സിക്ക്, നിയോ ബുദ്ധിസ്റ്റ് തുടങ്ങിയ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ള എല്ലാവര്ക്കും ദളിത് ക്രൈസ്തവ സംവരണം നിലനില്ക്കുമ്പോള് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ആളുകള്‍ക്കുമാത്രം അത് നിഷേധിക്കുന്നത് അനീതിയാണ്.
ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത് തമിഴ്നാട് നിയമസഭാ പ്രമേയം പാസാക്കിയ മാതൃക, സംസ്ഥാനത്ത് നടപ്പാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.