പ്രാർത്ഥനയ്ക്ക് കയറിയ വിദ്യാർത്ഥിനിയുടെ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ;ഇടുക്കി കട്ടപ്പന സ്വദേശിയാണ് അറസ്റ്റിലായത്
പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ കയറിയ വിദ്യാര്‍ത്ഥിനിയുടെ ബാഗ് മോഷ്ടിച്ച കേസിൽ കട്ടപ്പന സ്വദേശി അറസ്റ്റിൽ.
പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ കയറിയ വിദ്യാര്‍ത്ഥിനിയുടെ മൊബൈലും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഇടുക്കി കട്ടപ്പന സ്വദേശി തൈക്കരിയില് പ്രദീപ് കുമാര്‍ (40) ആണ് അറസ്റ്റിലായത്. രാവിലെ 8.30 ഓടെ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ എത്തിയ പ്രതി അയര്‍ക്കുന്നം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബുക്കുകളും മൊബൈല്‍ ഫോണും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. വിദ്യാർത്ഥിനി ബാഗ് പള്ളിയുടെ അരികില്‍ വച്ച് പ്രാര്‍ത്ഥനയ്ക്കായി നിന്ന സമയത്താണ് സംഭവം.
വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലിനോടുവില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. ഇടുക്കി സ്വദേശിയായ ഇയാള്‍ കുറച്ചു നാളുകളായി കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി ഹോംനഴ്സായി ജോലി ചെയ്തു വരികയായിരുന്നു. പ്രദീപിനെതിരെ ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.