കൗണ്‍സിലര്‍മാരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്്കൂളില്‍ (തമിഴ് മീഡിയം) കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്ത് നിയമിക്കുന്നതിന് കൗണ്‍സലിംഗില്‍ പരിചയസമ്പന്നരും സൈക്കോളജി/സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുള്ളതില്‍ ഒരെണ്ണം വനിതകള്‍ക്കുള്ളതാണ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, പ്രവൃത്തിപരിചയം കാണിക്കുന്നതുള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 30 ന് പകല്‍ 5 മണിക്ക് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി.ഒ, ഇടുക്കി 685603 എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 296297









































































