തിരുവോണം ബംപർ: 30 കോടിയുടെ ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് കൈയിൽ എത്ര തുക കിട്ടും?

ആരാണ് ആ ഭാഗ്യശാലി?; തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 30 കോടി ലഭിക്കുന്ന ഭാഗ്യശൈലിയുടെ കൈയിൽ എത്ര കിട്ടും?
ഒന്നാം സമ്മാനമായി 30 കോടി രൂപയുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ആണ്. ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബംപര്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നുപോലുമില്ല. 450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. അതിനിടെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചാല്‍ നികുതി കിഴിച്ച് കൈയില്‍ എത്ര കിട്ടും എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
ഒന്നാം സമ്മാനം അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും?
30 കോടി രൂപയുടെ പത്തുശതമാനം ഏജന്‍സി കമ്മീഷന്‍ ആയി പോകും. അതായത് മൂന്ന് കോടി രൂപ. ശേഷിക്കുന്ന 27 കോടി രൂപയിന്മേലാണ് കേന്ദ്രസര്‍ക്കാരിന്റെ നികുതി വരിക. പുതിയ ടാക്സ് റെജീം അനുസരിച്ച് 27 കോടി രൂപയുടെ 30 ശതമാനം തുക ആദായ നികുതി ആയി വരും. അതായത് 8,10,00,000 രൂപ. 8.10 കോടിയുടെ 25 ശതമാനമാണ് സര്‍ചാര്‍ജ് ആയി ഈടാക്കുക. അതായത് 2,02,50,000 രൂപ. അങ്ങനെ മൊത്തം നോക്കിയാല്‍ (അടിസ്ഥാന ആദായ നികുതിയും സര്‍ചാര്‍ജും കൂടി കൂട്ടുമ്പോള്‍) 10,12,50,000 കോടി രൂപയാണ് വരിക.
ഇതിന്റെ നാലുശതമാനം സെസ് ആയും ചാര്‍ജ് ചെയ്യും. അതായത് 40,50,000 രൂപയാണ് സെസ് ആയി ഈടാക്കുക. അടിസ്ഥാന ആദായ നികുതിയും സര്‍ചാര്‍ജും സെസും കൂടി ചേരുമ്പോള്‍ മുഴുവന്‍ നികുതിയായി. അങ്ങനെ നോക്കിയാല്‍ 10,53,00,000 രൂപയാണ് മൊത്തം ടാക്സ് വരുന്നത്. തുടര്‍ന്ന് 16,47,00,000 രൂപയാണ് 30 കോടി രൂപയുടെ ലോട്ടറി അടിച്ച ഭാഗ്യവാന്റെ കൈയില്‍ കിട്ടുക. ഓള്‍ഡ് റെജീം അനുസരിച്ചാണെങ്കില്‍ ഒരു കോടിയിലധികം രൂപ കൂടി നികുതിയായി ഈടാക്കും. എന്നാല്‍ സര്‍ചാര്‍ജും സെസും കൃത്യമായി അടച്ചില്ലെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വലിയൊരു തുക പലിശയിനത്തില്‍ പോകുമെന്ന കാര്യം ഓര്‍ക്കണമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.









































































































































