Idukki വാര്‍ത്തകള്‍
ഇടുക്കിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

ഇടുക്കി ഏലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വിനോദസഞ്ചാരത്തിനായി എത്തിയ അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. അപകടത്തിൽ അഭിഷേകിന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.
അമിത വേഗത്തിൽ എത്തിയ കാർ പാലത്തിന്റെ കൈവരിയില്ലാത്ത ഭാഗത്തുകൂടി നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
അപകടത്തെ തുടർന്നുണ്ടായ ശബ്ദം കേട്ടാണ് സമീപവാസികൾ സ്ഥലത്തേക്ക് ഓടിയെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.









































































































































