കര്‍ഷനെ കരുതൂന്നതിലൂടെ മാത്രമേ ഇന്ത്യയെ സംരക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് ഇൻഫാം ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയില്‍
കര്‍ഷകനെ കരുതണമെന്നും അങ്ങനെ ഇന്ത്യയെ സംരക്ഷിക്കണമെന്നും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു..
ഇന്‍ഫാം കട്ടപ്പന താലൂക്കിന്റെ നേതൃസമ്മേളനവും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല മാര്‍ക്കറ്റിംഗ് സെല്‍ ശാക്തീകരണവും 2022 – 23 വര്‍ഷത്തെ കപ്പ, കാപ്പിക്കുരു വിളകളുടെ ബോണസ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നട്ടെല്ല് കര്‍ഷകരാണെന്നും അവര്‍ ശക്തി പ്രാപിച്ചാലേ രാജ്യം ശക്തി പ്രാപിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തിൽ 20 22 23 വർഷത്തെ കപ്പ, കാപ്പിക്കുരു ബോണസ് വിതരണവും നടന്നു.
ഇന്‍ഫാം കട്ടപ്പന താലൂക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുളമ്പള്ളില്‍ അധ്യക്ഷതവഹിച്ചു. മാര്‍ക്കറ്റിംഗ് സെല്‍ ഡയറക്ടര്‍ ഫാ. ജസ്റ്റിൻ മതിയത്ത് , മാര്‍ക്കറ്റിംഗ് സെല്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോസ് താഴത്തുപീടിക, കട്ടപ്പന യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, കാര്‍ഷിക ജില്ല എക്‌സിക്യൂട്ടീവ് പ്രതിനിധി ബാബു തോമസ് മാളിയേക്കല്‍, ജോൺ
കോഴിമണ്ണില്‍ എന്നിവർ സംസാരിച്ചു.