പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരം അഗ്നിബാധ; നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ


തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ ബ്രഹ്മപുരം ദുരന്തത്തെ കേരളത്തിന്‍റെ നന്ദിഗ്രാം എന്ന് വിമർശിച്ചു.
എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി സാധ്യത സർക്കാർ തള്ളുമ്പോൾ ആണ് എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷി വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്.