Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അമേരിക്കൻ ഫയർ ഡിപ്പാർ‍ട്മെന്‍റിനോട് വിദഗ്ധോപദേശം തേടി എറണാകുളം ജില്ലാ ഭരണകൂടം



കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഉപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ്ജ് ഹീലിയുമായി ചർച്ച നടത്തുകയും, നിലവിലെ അഗ്നിശമന രീതി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായും പറഞ്ഞു. തീ അണച്ച പ്രദേശങ്ങളിൽ ജാഗ്രത വേണമെന്നും നിർദേശം നല്കി. എറണാകുളം ജില്ലാ കളക്ടർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി വെങ്കിടാചലം അനന്തരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓൺലൈൻ കൂടിക്കാഴ്ച നടത്തിയത്.

അതേസമയം ബ്രഹ്മപുരത്തെ തീപിടുത്തത്തിനും മാലിന്യ സംസ്കരണത്തിനും തങ്ങൾ ഉത്തരവാദിയല്ലെന്ന് സോൺട കമ്പനി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ മാലിന്യസംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൺട വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ബയോ മൈനിംഗ്, കപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്തം. എല്ലാ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺട കൈകാര്യം ചെയ്യണ്ടതല്ലെന്ന് കമ്പനി പത്രക്കുറിപ്പിലൂടെ പറഞ്ഞു. മാലിന്യങ്ങളിൽ നിന്നുള്ള മീഥേൻ ബാഹിർഗമനവും കടുത്ത ചൂടുമാണ് ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണമെന്നാണ് സോൺട പറയുന്നത്. കൊച്ചി കോർപ്പറേഷനുമായി 2021 സെപ്റ്റംബർ ആറിനാണ് കരാർ ഒപ്പിട്ടതെന്നും 2022 ജനുവരി 21 നാണ് ആദ്യമായി പ്രവർത്തനം തുടങ്ങിയതെന്നും സോൺട വ്യക്തമാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!