ബുധനാഴ്ച മുതൽ എല്ലാ ബസുകളും സർവ്വീസ് നടത്തണം; കെഎസ്ആർടിസിക്ക് നിർദേശം

സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസ് നടത്തണമെന്ന് നിര്‍ദേശം. ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ആണ് ഇത് സംബന്ധിച്ച് സോണല്‍ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവില്‍ ചില യൂണിറ്റുകളില്‍ ബസ് സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
മറ്റെന്നാള്‍ മുതല്‍ എല്ലാ ബസുകളും സര്‍വീസിന് ഇറക്കണമെന്നാണ് നിര്‍ദേശം. കൊവിഡിന് മുമ്പ് പ്രതിദിനം ശരാശരി 5,700 സര്‍വീസുകളാണുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 4400 എണ്ണമേ ഉള്ളു. ജീവനക്കാരില്ലെങ്കില്‍ ബദല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം കെഎസ്‌ആര്‍ടിസി ബസുകളില്‍ ടിക്കറ്റിന് ഫോണ്‍പേ വഴി പണം നല്‍കാനുള്ള സംവിധാനം ഒരു മാസത്തിനകം നടപ്പിലാക്കിയേക്കും. കഴിഞ്ഞമാസം ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ സ്വിഫ്റ്റിലും ഡീലക്‌സ് മുതല്‍ മുകളിലേക്ക് ശ്രേണിയില്‍പ്പെട്ട ബസുകളിലുമാണ് ഫോണ്‍പേ വഴി പണം നല്‍കാനുള്ള സൗകര്യം ഒരുക്കുന്നത്.













































































