6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾ സ്ഥാപിച്ച നിരവധി മൊബൈൽ ടവറുകൾ മോഷണം പോകുന്നതായി പരാതി



സംസ്ഥാനത്ത് സ്വകാര്യ കമ്പനികൾ സ്ഥാപിച്ച നിരവധി മൊബൈൽ ടവറുകൾ മോഷണം പോകുന്നതായി പരാതി.


നിലവിൽ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന 36 മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ ഇതിൻറെ എണ്ണം കൂടുമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ആളുകൾ എന്ന് പറഞ്ഞെത്തിയവരാണ് പ്രവർത്തിക്കാതിരുന്ന ജി.ടി.എൽ. കമ്പനിയുടെ ടവറുകൾ മോഷ്ടിച്ചത്.


അമ്പത് ലക്ഷം രൂപ വരെ നിർമാണ ചെലവുവരുന്നതാണ് ഓരോ മൊബൈൽ ടവറും. 40 – 50 ഉയരത്തിൽ 501 മൊബൈൽ ടവറുകളാണ് ജി.ടി.എൽ. കമ്പനി സംസ്ഥാനത്ത് സ്ഥാപിച്ചത്. ഒരു ടവറിൽ മാത്രം 12 ടൺ ഇരുമ്പുണ്ട്. 2015 മുതൽ 250- ഓളം ടവറുകൾ പ്രവർത്തനം നടത്തുന്നുണ്ടായിരുന്നില്ല. പഴയ ഇരുമ്പ് അടക്കമുള്ളവ കച്ചവടംചെയ്യുന്നവരായിരിക്കാം ഇത്തരം ടവറുകൾ മോഷ്ടിക്കുന്നതെന്നാണ് നിഗമനം.ആക്രി വിലയ്ക്ക് വിറ്റാൽ ഇത്തരം ടവറുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ ലഭിക്കും. ജനറേറ്റർ, ബാറ്ററി തുടങ്ങിയവും വിൽക്കാൻ പറ്റും. കമ്പനിയുടെ ആളുകളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. പ്രവർത്തനം നിലച്ചതിനാൽ ടവർ അഴിച്ചു കൊണ്ടു പോവുകയാണെന്ന് സ്ഥലം ഉടമകളോട് പറയും. രാവും പകലും സമീപത്ത് താമസിച്ചാണ് ഭീമൻ ടവറുകൾ മോഷ്ടിക്കുന്നത്. മൂന്ന് മീറ്ററുള്ള ഓരോ ടവർ ആങ്കിളുകളായാണ് ഊരിയെടുക്കുക.50 മീറ്റർ ഉയരത്തിലുള്ള ടവർ പൊളിച്ചാൽ ഒരു ടോറസ് ലോറിയിൽ കൊണ്ടുപോകാവുന്ന സാധനങ്ങൾ ഉണ്ടാകും. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ടവർ പൊളിച്ചു മാറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കമ്പനി പരാതി നൽകി പോലീസ് അന്വേഷണം ആരംഭിക്കുമ്പോഴാണ് നാട്ടുകാർ തന്നെ വിവരം അറിയുന്നത്. സംസ്ഥാനത്തെ മിക്കവാറും ജില്ലകളിൽനിന്ന് ഇത്തരത്തിൽ ടവറുകൾ മോഷണം പോയിട്ടുണ്ട്.


ഒരു മാസത്തോളം എടുത്ത് കമ്പനി സ്ഥാപിക്കുന്ന ടവറുകളാണ് മൂന്നും നാലും ദിവസങ്ങൾ കൊണ്ട് കള്ളന്മാർ കൊണ്ടു പോകുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഇത്തരത്തിൽ ടവറുകൾ മോഷണം പോകുന്നുണ്ട്. തമിഴ്നാട്ടിൽ ഏഴായിരത്തോളം ടവറുകൾ സ്ഥാപിച്ചതിൽ അറുനൂറോളം ടവറുകൾ മോഷണം പോയതായാണ് ലഭിക്കുന്ന വിവരം….


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മോഷണം പോയ ടവറുകളുടെ കണക്ക്: തിരുവനന്തപുരം- 4,കോഴിക്കോട്- 4,പാലക്കാട്-3,തൃശ്ശൂർ- 3,എറണാകുളം- 3,ആലപ്പുഴ-2,കോട്ടയം- 2,കൊല്ലം- 2,കാസർകോട്- 1,വയനാട്- 1,മലപ്പുറം- 1









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!