തൊടുപുഴ
തെരുവുനായഭീതിയിൽ വണ്ണപ്പുറം
വണ്ണപ്പുറം : ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായി. കാൽനടക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയുമാണ് നായ കൂടുതൽ ആക്രമിക്കുന്നത്.
എ.ടി.എം. കൗണ്ടറുകളുടെ മുമ്പിൽ ഇവ കൂട്ടത്തോടെ കിടക്കുകയാണ്. പണമെടുക്കാൻ വരുന്നവർ നായകൾ കൂട്ടത്തോടെ ആക്രമിക്കുമോ എന്ന ഭീതിയിൽ തിരികെ പോയ സന്ദർഭം ഉണ്ടായിട്ടുണ്ട്. അറവുശാലകളിലെയും കോഴിക്കടകളിലെയും അവശിഷ്ടങ്ങൾ തിന്നാണ് ഇവ ജീവിക്കുന്നത്. തെരുവുനായശല്യത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.