ദേവികുളം
മഴക്കാല രോഗങ്ങളെ ചെറുക്കാൻ ഡി.വൈ.എഫ്.ഐ.യുടെ ശുചീകരണം
മൂന്നാർ : മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവികുളം മേഖലയിൽ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി. ദേവികുളം സി.എച്ച്.സി.യുടെ സമീപത്തെ ഓടകൾ വൃത്തിയാക്കി. കോവിഡ് സബ് സെന്റർ കെട്ടിടം ശുചിയാക്കി വൈറ്റ്‌വാഷടിച്ചു. കൂടാതെ സി.എച്ച്.സി.ക്കും, ചുറ്റുമുള്ളതും, ദേവികുളം ടൗണിലെയും കാടുവെട്ടി മാറ്റുകയും ചെയ്തു. ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് അജിത്കുമാർ, സെക്രട്ടറി എസ്.ജഗദീഷ്, ബ്ലോക്ക് ട്രഷറർ മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.