എഴുകുംവയൽ കുരിശുമലയിലേക്ക് ഭക്തജന പ്രവാഹം
കട്ടപ്പന: ഹൈറേഞ്ചിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിലേക്ക് നോമ്പുകാല തീർത്ഥാടനത്തിനായി കേരളത്തിന്റെയും,അയൽ സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥരായ വിശ്വാസികൾ എത്തിക്കൊണ്ടിരിക്കുന്നതായി എഴുകുംവയൽ നിത്യ സഹായ മാതാ പള്ളി വികാരി ഫാദർ ജോർജ് പാട്ടത്തേക്കുഴി അറിയിച്ചു.
നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ നാളെ രാവിലെ 9.45 ന് മലയടി വാരത്തുള്ള ടൗൺ കപ്പേളയിൽ നിന്ന് ആരംഭിക്കുന്ന പീഡാനുഭവ യാത്രയ്ക്ക് ഫാദർ മാത്യു വെങ്ങാലൂർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയും, വചനപ്രഘോഷണവും, നേർച്ച കഞ്ഞിയും വിതരണം ചെയ്യും .
വൈകുന്നേരം 5 മണിക്ക് നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് ഫാദർ ഫിലിപ്പ് താഴത്തു വീട്ടിൽ നേതൃത്വം നൽകും.
തീർത്ഥാടകരുടെ തിരക്ക് മാനിച്ച രാത്രികാലങ്ങളിലും കുരിശുമല ചവിട്ടുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായും കുരിശുമലയിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും മലമുകളിലെ വിശുദ്ധ രൂപങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിന് സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും കുരിശുമല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Ph no: 9447521827