നാട്ടുവാര്‍ത്തകള്‍
ഇടുക്കി ജില്ലാ മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിച്ചു
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇടുക്കി ജില്ലാ മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പുന:ക്രമീകരിച്ചു. ജില്ലാ മൃഗാശുപത്രിയുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയായി ക്രമപ്പെടുത്തി. വളര്‍ത്തു മൃഗങ്ങള്‍ക്ക് ചികിത്സാ ആവശ്യമുളളവര്‍ അതത് തദ്ദേശ സ്ഥാപനത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. മറ്റു മൃഗാശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യുന്ന അടിയന്തര പ്രാധാന്യമുളള മൃഗങ്ങളെ മാത്രം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരാം. നായ്കള്‍ക്കും പൂച്ചകള്‍ക്കുമുളള വാക്‌സിനേഷന്‍ താത്കാലികമായി നിര്‍ത്തി വച്ചു. അടിയന്തിര സാഹചര്യത്തില്‍ 9188522483, 04862223278 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.