ഇടുക്കി
കട്ടപ്പന നഗരസഭ; ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.


കട്ടപ്പന നഗരസഭ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റുമെന്റ് സെന്ററിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവാന്‍മാരായവരും 60 വയസിന് താഴെ പ്രായമുളളവര്‍ക്കും അപേക്ഷിക്കാം. 4 പുരുഷന്‍മാരുടേയും 4 സ്ത്രീകളുടേയും ഒഴിവുണ്ട്. താത്പര്യമുളളവര്‍ അപേക്ഷ മെയ് 6 ന് ഉച്ചകഴിഞ്ഞ് 3നു മുമ്പായി ഇ-മെയില്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കാം. ഇ-മെയില്‍ വിലാസം: [email protected]