Idukki വാര്‍ത്തകള്‍
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണമായി അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക്
ആളിക്കത്തുന്ന തീ കഴിഞ്ഞദിവസം അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ജില്ല കടന്ന് അരൂരിലേക്കും പടര്‍ന്നു. തീ പൂർണമായും അണയ്ക്കുന്നതിനുമുൻപ് പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധ സമരത്തിനും ഇന്ന് തുടക്കമാകും. കനത്ത പുകയുടെ പശ്ചാത്തലത്തിൽ കൊച്ചി കോർപ്പറേഷൻ, മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികൾ, ബ്രഹ്മപുരത്തിന് സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകളിലും ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
















































































































