Idukki വാര്‍ത്തകള്‍
കേരളത്തിൽ കഠിനമായ വേനൽച്ചൂട് തുടരുന്നു
ഏറ്റവും ഉയര്‍ന്ന താപനിലയായ 37 ഡിഗ്രി സെൽഷ്യസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലും രേഖപ്പെടുത്തി.
വരുന്ന അഞ്ച് ദിവസം കൂടി പകൽ താപനില ഉയർന്നു നിൽക്കും. ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസാണ്. ഉടൻ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പറിയിച്ചു.
ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു ഇങ്ങോട്ടു നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിനു കാരണമെന്നു കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ സെന്റർ ഡയറക്ടർ ഡോ.എസ്.അഭിലാഷ് പറഞ്ഞു. ഇന്ത്യയിൽ ഈ നൂറ്റാണ്ടിൽ ഫെബ്രുവരി മാസത്തിൽ ഏറ്റവും ചൂട് ഇക്കൊല്ലമായിരുന്നു. വരുംദിവസങ്ങളിൽ ചൂടു കൂടും.