Idukki വാര്‍ത്തകള്‍
പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ച സംഭവം; സിൽവർ സ്റ്റോം താത്കാലികമായി അടച്ചിടാൻ നിർദ്ദേശം
തൃശ്ശൂര്‍: അതിരപ്പള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിടാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.വിദ്യാര്‍ത്ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ക്കില്‍ പരിശോധന നടത്തിയിരുന്നു.
ഇതെ തുടര്‍ന്നാണ് സില്‍വര്‍ സ്റ്റോം താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്ബിളും മറ്റും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല.
എന്നാല്‍, പ്രാഥമിക വിലയിരുത്തലിന്റെ ഭാഗമായിട്ടാണ് പാര്‍ക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.