Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിജയം ആഘോഷമാക്കാനൊരുങ്ങി ബിജെപി; സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മോദി നേരിട്ടെത്തും



ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സർക്കാർ രൂപീകരണം ആഘോഷമാക്കാനൊരുങ്ങി ബിജെപി. ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാഗാലാൻഡിലും മേഘാലയയിലും മാർച്ച് 7 നും ത്രിപുരയിൽ മാർച്ച് 8 നുമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളും പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും.

നാഗാലാൻഡിലും മേഘാലയയിലും ബിജെപിയുൾപ്പെടുന്ന സഖ്യവും ത്രിപുരയിൽ ബിജെപിയുമാണ് സർക്കാർ രൂപീകരിക്കുന്നത്. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനം ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലുമുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് കാണിക്കുന്നതെന്ന് ഫലപ്രഖ്യാപന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ പറഞ്ഞിരുന്നു.

ത്രിപുരയിൽ 60 അംഗ നിയമസഭയിൽ 32 സീറ്റുകളാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഐപിഎഫ്ടി (ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) ഒരു സീറ്റും നേടിയിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!