Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിദേശത്ത് നിന്നെത്തുന്നവർക്ക് 14 ദിവസം സ്വയം നിരീക്ഷണം; കേന്ദ്ര മാര്‍ഗനിര്‍ദേശം



ന്യൂഡൽഹി∙ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ 7 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയാകും. കോവിഡ് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചതോടെയാണ് ക്വാറന്റീൻ നിബന്ധന ഒഴിവാക്കിയത്.

സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ രോഗലക്ഷണങ്ങളുണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദേശത്തിൽ പറയുന്നു. ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും. കോവിഡ് കേസുകളും വ്യാപനശേഷിയും കുറഞ്ഞതോടെയാണ് മാർഗനിർദേശങ്ങൾ കേന്ദ്രം പുതുക്കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും നാമമാത്രമായ കോവിഡ് കേസുകളെ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളു. 









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!