വണ്ടൻമേട്ടിൽ രണ്ടു കിലോ കഞ്ചാവുമായി പിടിയിൽ
വണ്ടൻമേട്: വണ്ടൻമേട്ടിൽ വീണ്ടും ലഹരി സംഘത്തിൻ്റെ സാന്നിധ്യം. തിങ്കളാഴ്ച ജില്ലാ ആൻറി നർക്കോട്ടിക് സെല്ലിൻ്റെ രഹസ്യ വിഭാഗവും വണ്ടൻമേട് പൊലീസും ചേർന്നു നടത്തിയ സംയുക്ത പരിശോദനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ആ മയാർ സ്വാമി കോളനിയിൽ കലേ ശെൽവം (30) ആണ് പിടിയിലായത്.പൊലീസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.ചില്ലറ വിൽപ്പനക്കായി ഇരുചക്രവാഹനത്തിലെത്തിച്ച കഞ്ചാവാണ് ആമയാർ ഭാഗത്തു വച്ച് തിങ്കളാഴ്ച വൈകുന്നേരം നടത്തിയ പരിശോദനയിൽ പിടിച്ചെടുത്തത്. ജില്ലാനർക്കോട്ടിക് സെൽ രഹസ്യാനോഷണ വിഭാഗം ഉദ്യോഗസ്ഥരായ മഹേശൻ, ജോഷി, അനൂപ് ,ടോം വണ്ടൻമേട് എസ് എച്ച് ഒ വി എസ് നവാസ്, എസ് ഐമാരായ മുരളി, പി ജി വേണുഗോപാൽ, ഡിജു, സി പി ഒ മാരായ ജോസഫ്, ബിനീഷ്, സുമേഷ് എന്നിവരും പങ്കെടുത്തു. വണ്ടൻമേട് പ്രദേശത്ത് കഞ്ചാവുൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ എത്തുന്നതു സംബന്ധിച്ച് കൂടുതൽ അന്വോഷണം നടന്നു വരികയാണന്ന് എസ്എച്ച് ഒ വി എസ് നവാസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.