പ്രധാന വാര്‍ത്തകള്‍
തൃശൂരില്‍ കാര്‍ ഷോറൂമില്‍ തീപ്പിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടുത്തം. ഒല്ലൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യൂണിറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആദ്യം കെട്ടിടത്തിന്‍റെ പിൻഭാഗത്ത് തീ പടരുകയും പിന്നീട് ഷോറൂമിലേക്ക് വ്യാപിക്കുകയുമായിരുന്നു.
പുതിയ വാഹനങ്ങൾ, സർവീസിനായി കൊണ്ടുവന്ന വാഹനങ്ങൾ, ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. എന്നിരുന്നാലും, നിലവിൽ തീ പൂർണ്ണമായും അണക്കാനായിട്ടില്ല.
ഷോറൂമിന്‍റെ ഇരുവശങ്ങളിലുമായി ഏഴ് യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. പുതിയ കാറുകളും അഗ്നിക്കിരയായി. തീപിടുത്തത്തിൽ മൂന്ന് കാറുകൾ കത്തിനശിച്ചു. സർവീസ് സെന്‍ററായതിനാൽ തറയിൽ എണ്ണ ഉണ്ടായിരുന്നതാണ് വ്യാപനത്തിന് കാരണം.