Idukki വാര്‍ത്തകള്‍
ചങ്ങനാശേരിയിൽ വില്ലേജ് ഓഫീസിൽ തീപിടിത്തം
ചങ്ങനാശേരി: ചെത്തിപുഴയിലെ വില്ലേജ് ഓഫീസിൽ തീപിടിത്തം. പുലർച്ചെ പുക ഉയരുന്നതു കണ്ട നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഷോർട്ട് സർക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ് സൂചന. ഓഫീസിനുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും അനുബന്ധ വയറിങ് സാമഗ്രികളും പൂർണ്ണമായുംകത്തി നശിച്ചു. കൂടുതൽ നാശം നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീയും ചങ്ങനാശ്ശേരി തഹസിൽദാരും, വില്ലേജ് ഓഫീസിൽ എത്തി പരിശോധനകൾ നടത്തി.









































































