പ്രധാന വാര്‍ത്തകള്‍
അരിവാൾ രോഗനിർമാർജന യജ്ഞം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം
ന്യൂഡൽഹി: 2047 ഓടെ രാജ്യത്ത് അരിവാൾ രോഗം ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രോഗ നിർമ്മാർജ്ജന യജ്ഞം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. പരിശോധനയുടെ അഭാവവും അവബോധമില്ലായ്മയുമാണ് രോഗവ്യാപനത്തിൻ്റെ പ്രധാന കാരണം. പരിശോധന വിപുലീകരിക്കാനും രോഗം നേരത്തെ കണ്ടെത്തുന്നതിന് ശരിയായ ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
പൊതുബജറ്റിലെ നിർദ്ദേശമനുസരിച്ച് ആദിവാസി മേഖലകളിലെ അരിവാൾ ബാധിത പ്രദേശങ്ങളിൽ 40 വയസ്സ് വരെ പ്രായമുള്ള ഏഴ് കോടി പേരെ പരിശോധിക്കും. പൂർണ്ണമായ സ്ഥിരീകരണത്തിനായി ഇലക്‌ട്രോ ഫോസസ്, സോളിബിലിറ്റി ടെസ്റ്റ് എന്നിവയും നടത്തും.