പ്രധാന വാര്‍ത്തകള്‍
കോട്ടയ്ക്കലിൽ കിണർ ഇടിഞ്ഞുണ്ടായ അപകടം; ഒരാളെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു


മലപ്പുറം: കോട്ടയ്ക്കലിൽ കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടയ്ക്കൽ സ്വദേശി അഹമ്മദിനെയാണ് രക്ഷപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഹമ്മദിനെ പുറത്തെടുത്തത്. എടരിക്കോട് സ്വദേശി അക്ബർ ഇപ്പോഴും മണ്ണിനടിയിലാണ്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കിണർ വീണ്ടും തകരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
കോട്ടയ്ക്കൽ കുർബാനിയിലാണ് 50 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞത്. അഹമ്മദിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. മണ്ണിനടിയിൽ കുടുങ്ങിയതു മൂലം കാലിന് പരിക്കേറ്റിട്ടുണ്ട്.