Idukki വാര്‍ത്തകള്‍
വാക്ക് ഇന്‍ ഇന്റര്‍വ്യൂ

അടിമാലി താലൂക്ക് ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 11 ന് രാവിലെ 11 മണിക്ക് അടിമാലി താലൂക്ക് ആശുപത്രി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡി.ആര്‍.ടി, ഡി.ആര്‍.ആര്‍.ടി, ഡി.എം.ആര്‍.ടി പാസായ പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം കൃത്യ സമയത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222670.









































































