പ്രധാന വാര്‍ത്തകള്‍
ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസ്; മുഖ്യപ്രതി ശശികുമാരൻ തമ്പി അറസ്റ്റിൽ


തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പി അറസ്റ്റിൽ. രാവിലെ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ ഇതുവരെ 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശശികുമാരൻ തമ്പി എല്ലാ കേസുകളിലും പ്രതിയാണ്. ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നാണ് ശശികുമാരൻ തമ്പിയുടെ നിലപാട്. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.