വന്യ ജീവി ആക്രമണങ്ങള്‍ക്കും വനം പരിസ്ഥിതി നിയമങ്ങള്‍ക്കും വ്യാജ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി വീടിനു മുമ്പില്‍ സമാധാന പതാക ഉയര്‍ത്തുമെന്ന് കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച റെജി ഞള്ളാനി

വന്യ ജീവി ആക്രമണങ്ങള്‍ക്കും വനം പരിസ്ഥിതി നിയമങ്ങള്‍ക്കും വ്യാജ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി വീടിനു മുമ്പില്‍ സമാധാന പതാക ഉയര്‍ത്തുമെന്ന് കാര്‍ഷിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച റെജി ഞള്ളാനി.
23ന് രാവിലെ 10ന് മുന്‍ കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോണി കുളമ്പള്ളിയും അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാക്ക് ചൂരവേലിയും ചേര്‍ന്ന് സമാധാന പതാക റെജി ഞള്ളാനിയുടെ കുടുംബത്തിന് കൈമാറും.
മുകളില്‍ വെള്ളയും താഴെ കറുപ്പും നിറമുള്ള പതാകയാണ് സ്ഥാപിക്കുന്നത്.
എല്ലാ ആളുകളും സമാനമായി പതാക സ്ഥാപിച്ച് പ്രതിഷേധത്തില്‍ പങ്കു ചേരണമെന്നും കൂടുതല്‍ ആളുകള്‍ സമാനമായി പ്രതിഷേധിക്കാന്‍ തയാറായാല്‍ വിഷയം ഐക്യ രാഷ്ട്ര സംഘടനയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും റെജി ഞള്ളാനി, ഭാര്യ റോസമ്മ ജോസഫ് മകള്‍ അതുല്യ റോസ് റെജി എന്നിവര്‍ പറഞ്ഞു.