പ്രധാന വാര്‍ത്തകള്‍
ചിന്തക്കെതിരെ പരാതി; യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി


കൊച്ചി: ചിന്താ ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് പോലീസ് സംരക്ഷണം നൽകാൻ കൊട്ടിയം എസ്.എച്ച്.ഒയ്ക്കാണ് നിർദ്ദേശം നൽകിയത്.
തിങ്കളാഴ്ച വരെ സംരക്ഷണം നൽകാനാണ് നിർദ്ദേശം. ചിന്തയിൽ നിന്നും റിസോർട്ട് ഉടമയിൽ നിന്നുമടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. സർക്കാരിനോട് ഹർജിയിൽ കോടതി നിലപാട് ആരാഞ്ഞു.