നാട്ടുവാര്‍ത്തകള്‍
സിവില്‍ സ്റ്റേഷനില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചു
കുയുിലിമല ജില്ലാ സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ ജില്ലാ കലക്ടര്‍ എച്ച് ദിനേശന് അനാച്ഛാദനം ചെയ്തു. ജില്ലാ പോലീസ് മേധാവി ആര് കറുപ്പസ്വാമി, അസിസ്റ്റന്റ് സൂരജ് ഷാജി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എന്‍ ആര് വൃന്ദാദേവി, ഡെ. കലക്ടര്‍ എസ് ബിന്ദു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രതിമ നിര്‍മ്മിച്ച് സ്ഥാപിച്ചത്. കട്ടപ്പനക്കാരായ ഗുരു ഫെബിന് ജോസഫും ശിഷ്യന് അജയ് ചന്തുവും ചേര്‍ന്നാണ് പ്രതിമ നിര്‍മ്മിച്ചത്്. ക്ലേമോഡലില്‍ മോള്‍ഡ് തയ്യാറാക്കി കോണ്‍ക്രീറ്റ് ചെയ്ത് മാറ്റ് ഫിനിഷ് പെയ്ന്റ് ചെയ്താണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1,80,00 രൂപയാണ് നിര്‍മ്മാണച്ചെലവ്. നിര്‍മ്മിതി കേന്ദ്രം പ്രൊജക്രറ്റ് എന്‍ജിനീയര്‍ എസ് ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിമ നിര്‍മ്മിച്ചത്.