പ്രധാന വാര്‍ത്തകള്‍
വാഹനപരിശോധനയുമായി ബന്ധപ്പെട്ട് 18 സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും 26 മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു

കൊച്ചി: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് 18 സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും 26 മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു.മദ്യപിച്ചും അശ്രദ്ധമായും വാഹനമോടിച്ചതിനാണ് നടപടി. ഇടുക്കിയിലാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്. 12 പേര്‍ക്കെതിരെയാണ് ഇടുക്കില്‍ കേസെടുത്തത്. ഗതാഗത നിയമങ്ങള്‍ ലംഘിച്ച 206 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റ് കാരണങ്ങള്‍ക്ക് 19 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു
2248 സ്വകാര്യ വാഹനങ്ങളും 1831 സ്ക്കൂള്‍ വാഹനങ്ങളും പരിശോധിച്ചു. എറണാകുളം റൂറല്‍ (302), ആലപ്പുഴ (534), കോട്ടയം (524 ), ഇടുക്കി (471) എന്നിങ്ങനെയാണ് സ്കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തിയത്. എറണാകുളം റൂറല്‍ (493) , ആലപ്പുഴ (290),കോട്ടയം (862), ഇടുക്കി (603) എന്നിങ്ങനെയാണ് സ്വകാര്യ ബസുകളില്‍ പരിശോധന നടത്തിയത്.













































































