പ്രധാന വാര്‍ത്തകള്‍
അട്ടപ്പാടി മധുകൊലക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക്
അട്ടപ്പാടി മധുകൊലക്കേസില്‍ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക്. കേസില്‍ അന്തിമ വാദം ഇന്ന് മണ്ണാര്‍ക്കാട് കോടതിയില്‍ തുടങ്ങും.2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെടുന്നത്. നാളെ മധു കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം തികയുകയാണ്.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂര്‍ത്തിയായി. പ്രോസിക്യൂഷന് 101 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം എട്ടുപേരേയും. നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.