ഇടുക്കിയിലും ഇനി കിടാരി പാർക്ക്
ക്ഷീരമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയിൽ ആരംഭിച്ച ആദ്യത്തെ കിടാരി പാർക്ക് ഉദ്‌ഘാടനം ചെയ്തു.
അത്യുത്പാദന ശേഷിയുള്ള പശുക്കളെ വാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന ഇടുക്കിയിലെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി ജില്ലയിലും കിടാരിപാര്‍ക്ക് തുടങ്ങി. ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് നല്ലയിനം പശുക്കളെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കിടാരി പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ക്ഷീരവികസന വകുപ്പിന്റെ സബ്സിഡിയോട് കൂടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഇനി മുതല്‍ പശുക്കളെ ഈ കിടാരി പാര്‍ക്കിലൂടെ സ്വന്തമാക്കാം. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 30 കിടാരികളെയും രണ്ടാം ഘട്ടത്തിൽ 20 കിടാരികളെയും ഉൾപ്പെടെ 50 കിടാരികളെ അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പശുക്കളുടെ ആരോഗ്യനില നിരന്തരം പരിശോധിച്ച് ഉറപ്പ് വരുത്തി വളർത്തി പശുകളാക്കി ക്ഷീരകര്‍ഷകര്‍ക്ക് നൽകും.
ഇടുക്കിയിലെ ക്ഷീരമേഖലയെ സംബന്ധിച്ച് അത്യുല്പാദനശേഷിയുള്ള പശുക്കളെ കണ്ടെത്തി കൊണ്ടുവരുകയെന്നത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.പലപ്പോഴും അന്യസംസ്ഥാനങ്ങളില്‍ പോയി പശുക്കളെ നാട്ടിലെത്തിക്കുമ്പോഴേക്കും നല്ലൊരു തുക ചിലവാകുമായിരുന്നു. ഇതിന് പരിഹാരമാണ് നിലവില്‍ ആരംഭിച്ചിട്ടുള്ള കിടാരി പാർക്ക്