കേരളത്തില്‍ ശക്തമായ തിരമാലകള്‍ അടിക്കുന്ന തീരദേശത്തിന്റെ സംരക്ഷണത്തിനായി 5400 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നതെന്നും ഇതില്‍ 1500 കോടി രൂപ കിഫ്ബി പ്രൊജക്ടില്‍പെടുത്തി അനുവദിച്ചതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു
കണ്ണൂര്‍ : കേരളത്തില്‍ ശക്തമായ തിരമാലകള്‍ അടിക്കുന്ന തീരദേശത്തിന്റെ സംരക്ഷണത്തിനായി 5400 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് കണക്കു കൂട്ടുന്നതെന്നും ഇതില്‍ 1500 കോടി രൂപ കിഫ്ബി പ്രൊജക്ടില്‍പെടുത്തി അനുവദിച്ചതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.അഴീക്കോട് നിയോജക മണ്ഡലത്തിലെ അഴീക്കല്‍ തീരമേഖലയില്‍ പുനര്‍നിര്‍മ്മിച്ച കടല്‍ഭിത്തികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശത്ത് ജനങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് കടലില്‍നിന്ന് വെള്ളം കയറുകയും ജീവിത സാഹചര്യങ്ങളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്. അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള അക്ഷീണമായ പരിശ്രമം സബയബന്ധിതമായി അഴീക്കലില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വളപട്ടണം പുഴ വന്നുചേരുന്ന അഴിമുഖം മുതല്‍ പഴയ ബോട്ടുജെട്ടി വരെയുള്ള 410 മീറ്റര്‍ നീളത്തില്‍ അടിയന്തിര കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തിനും, റിട്ടേണ്‍ സീവാളിന്റെ ഉയരം കൂട്ടുന്നതിനുമായി 1.12 കോടിയുടെ അഞ്ച് പദ്ധതികളാണ് പൂര്‍ത്തീകരിക്കപ്പെട്ടത്.കേരളത്തില്‍ തീരത്ത് കടലാക്രമണ ഭീഷണിയുളള പത്തിലേറെ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടെന്നാണ് കണാക്കാക്കുന്നത്. നാഷനല്‍ സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് മൂന്ന് ഹോട്ട് സ്‌പോട്ടുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. താമസിയാതെ അവയുടെ പ്രവൃത്തികള്‍ ആരംഭിക്കും.
തീരദേശമേഖലയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്. എറണാകുളം ചെല്ലാനത്ത് ടെട്രാപോഡുകള്‍ ഉപയോഗിച്ച് സംരക്ഷിത കടല്‍ഭിത്തികളുടെ നിര്‍മ്മാണം 80 ശതമാനത്തോളം പൂര്‍ത്തീകരിച്ചു. ഇതോടെ ചെല്ലാനത്തെ നിലവിളികള്‍ സന്തോഷത്തിനും പൊട്ടിച്ചിരികള്‍ക്കും വഴിമാറിയതായി മന്ത്രി പറഞ്ഞു. രണ്ടര ടണ്‍-മൂന്നര ടണ്‍ വീതം ഭാരമുളള ടെട്രാപോഡുകള്‍ കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ സ്ഥാപിച്ചതോടെ തിര അടിച്ച് ശാന്തമായി കടലിലേക്ക് പോവുകയാണ്-മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി രൂക്ഷമായ കടലാക്രമണത്തിന് വിധേയമായിരുന്ന അഴീക്കല്‍ ഹാര്‍ബറിനോട് ചേര്‍ന്ന അഴീക്കലില്‍ സംസ്ഥാന സര്‍ക്കാര്‍ 2020-21 വര്‍ഷത്തില്‍ നോണ്‍ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപയുടെയും 2021-22 വര്‍ഷത്തില്‍ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ലക്ഷം രൂപയുടെയും 2022-23 വര്‍ഷത്തില്‍ നോണ്‍ പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയുടെയും ഉള്‍പ്പെെട അഞ്ച് പദ്ധതികളാണ് നടപ്പാക്കിയത്. തലശ്ശേരി മേജര്‍ ഇറിഗേഷന്‍ ഓഫീസ് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കിയത്.
കാലാകാലങ്ങളായി കടലേറ്റത്തിലും വെള്ളപ്പൊക്കത്തിലും ഉയര്‍ന്ന തിരമാലകള്‍ അടിച്ച് തകര്‍ന്ന ഹാര്‍ബര്‍ റോഡിലൂടെയുള്ള ഗതാഗത പ്രശ്‌നത്തിനും റോഡിനോട് ചേര്‍ന്നുള്ള വീടുകളും സ്ഥാപനങ്ങളും നേരിട്ട ഭീഷണിക്ക് ഇതോടെ ശാശ്വതപരിഹാരമാവുകയാണ്. തകര്‍ന്ന പഴയ കടല്‍ഭിത്തി പൊളിച്ചുമാറ്റി വലിയ കല്ലുകള്‍ ഇട്ട് ഉറപ്പിച്ച ശേഷം പുതിയ കരിങ്കല്‍ ഭിത്തി ഉയരം കൂട്ടി നിര്‍മ്മിച്ച് ബലപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനായി. ജലസേചനവും ഭരണവും തിരുവനന്തപുരം ചീഫ് എന്‍ജിനീയര്‍ ആര്‍ പ്രിയേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. ടി. സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ സി ജിഷ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ അജീഷ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കെ ഗിരീഷ് കുമാര്‍, മെമ്ബര്‍മാരായ ടി കെ ഷബീന, സി വി വിജയശ്രീ, ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബാലകൃഷ്ണന്‍ മണ്ണാരക്കല്‍, രാഷ്ട്രീയ കക്ഷിനേതാക്കളായ ജോയ് കൊന്നക്കല്‍ എ സുരേന്ദ്രന്‍, ടി കെ അജിത്ത്, കെ വി അഷ്‌റഫ്, കെഎം സ്വപ്‌ന, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എം സി സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.