പ്രധാന വാര്‍ത്തകള്‍
സുപ്രധാന ചുവടുവയ്പ്പ്; ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ
ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യ വിദേശ കാമ്പസ് അടുത്ത വർഷം അബുദാബിയിൽ തുറന്നേക്കുമെന്ന സൂചന നൽകി അബുദാബിയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. അടുത്ത വർഷം ക്ലാസ് ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.
ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കാമ്പസ് എവിടെ സ്ഥാപിക്കണം, സിലബസിൽ എന്തൊക്കെ ഉൾപ്പെടുത്തണം, കുട്ടികളുടെ പ്രവേശനം, പ്രവർത്തന രീതി എന്നിവ സംബന്ധിച്ച് ഐഐടി ഡൽഹിയും അബുദാബി എജ്യുക്കേഷൻ ആൻഡ് നോളജ് ഡിപ്പാർടുമെന്റുമായി ചർച്ചകൾ നടക്കുകയാണ്.
നിലവിൽ ഐഐടി കാമ്പസ് ഇന്ത്യയിൽ മാത്രമാണുള്ളത്. ഐഐടിയുടെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും വിദേശ കാമ്പസ് എന്നും അംബാസഡർ പറഞ്ഞു.