പ്രണയവഴിയില്‍ ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നത് കണ്ണീരോര്‍മ്മ
തൃശൂര്‍: പ്രണയവഴിയില്‍ ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നത് കണ്ണീരോര്‍മ്മ. വാഹനാപകടത്തെത്തുടര്‍ന്ന് ജീവിതം വീല്‍ചെയറിലേക്ക് ഒതുങ്ങി, സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) വിടവാങ്ങി. വെള്ളി രാവിലെ രക്തം ഛര്‍ദിച്ച് അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ സംസ്‌കാരവും നടന്നു. പ്രണവിന്റെ ഭാര്യ ഷഹാനയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഏവരും തളര്‍ന്നു. കണ്ണു നയിപ്പിക്കുന്ന രംഗങ്ങളായിരുന്നു. വീട്ടു വളപ്പിലായിരുന്നു സംസ്‌കാരം. സേവാഭാരതിയുടെ ഗ്യാസ് ബര്‍ണ്ണര്‍ സംവിധാനം എത്തിച്ചായിരുന്നു സംസ്‌കാരം നടത്തിയത്.
എന്നേയും കൂടെ കൊണ്ടു പോകൂ…. എന്നു അലമുറയിട്ടായിരുന്നു ഷഹാനയുടെ പ്രിയതമനെ യാത്രയാക്കല്‍. പ്രണവ് ഷഹാന എന്ന പേരിലാണ് ഈ യുവാവ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. പ്രണവിന്റെ ദുരിതപൂര്‍വമായ ജീവിതസാഹചര്യം തിരിച്ചറിഞ്ഞ് 2022 മാര്‍ച്ച് നാലിനാണ് തിരുവനന്തപുരം സ്വദേശിനി ഷഹാന ജീവിതസഖിയായത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഇരുവരും ഒന്നിച്ചത്. ഏത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. വിവാഹ ശേഷം സന്തോഷം മാത്രമായിരുന്നു പ്രണവിനുണ്ടായത്. ഇതിനിടെ ചെറിയ ആരോഗ്യ പ്രശ്‌നവും ഉണ്ടായി. അതിനേയും ശസ്ത്രക്രിയയിലൂടെ അതിജീവിച്ചു. പക്ഷേ അപ്രതീക്ഷിതമായി മരണം പ്രണവിനെ തേടിയെത്തി.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് പ്രണവിന്റെ ശരീരം വീട്ടിലെത്തിച്ചത്. ഏഴു മണിയോടെ വീട്ടിലേക്ക് കൊണ്ടു വന്നതു മുതല്‍ തന്നെ അലമുറയിട്ട് കരയുന്ന അച്ഛനും അമ്മയും ഷഹാനയും നൊമ്ബരക്കാഴ്ചയായി. മൃതദേഹം ചിതയിലേക്ക് എടുക്കുമ്ബോള്‍ ഷഹാനയുടെ കരച്ചില്‍ അണപൊട്ടി. ശരീരത്തിലേക്ക് വീണു കിടന്നിട്ട് തനിച്ചാക്കി പോകല്ലേ മനുഷ്യാ.. എനിക്ക് ഒറ്റയ്ക്ക് കഴിയാന്‍ പേടിയെന്ന് അറിയില്ലേ… ഒരു വാക്ക് പറയാതെ പോയല്ലോ… എന്റെ ജീവന്‍ പകരം തരത്തിലായിരുന്നോ എന്നിവ പറഞ്ഞ് കരഞ്ഞു. അച്ഛന്‍ കുഴഞ്ഞു വീണു. മകന്റെ വേര്‍പാട് താങ്ങാന്‍ അമ്മയ്ക്കും ആയില്ല. ഷാഹനയെ ആശ്വസിപ്പിച്ച് ചേര്‍ത്ത് പിടിച്ച പ്രണവിന്റെ അനുജത്തി ആതിരയും കണ്ടു നിന്നവര്‍ക്ക് വേദനയാണ് നല്‍കിയത്.ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് പ്രണവ് മരിച്ചിരുന്നു. അതുകൊണ്ടാണ് പോസ്റ്റ് മോര്‍ട്ടം വേണ്ടി വന്നത്. എട്ടു വര്‍ഷം മുന്‍പ് പറ്റിയ ബൈക്ക് അപകടത്തില്‍ സര്‍ജറി ചെയ്തപ്പോള്‍ പ്രണവിന്റെ കഴുത്തില്‍ ഒരു പ്ലേറ്റ് ഇട്ടിരുന്നു. കഴുത്തില്‍ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഒരു ഫിസ്റ്റുല ഉണ്ടായി. ആ ഫിസ്റ്റുല ഉള്ളതുകൊണ്ട് ഭക്ഷണം കഴിക്കുമ്ബോള്‍ ലങ്‌സില്‍ പോകും. അതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ വയറിലേക്ക് പ്രത്യേക സംവിധാനമൊരുക്കി. കഴുത്തില്‍ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട്, കൊണ്ട് കഴുത്തില്‍ ഇന്‍ഫെക്ഷന്‍ ആയി ഒരു മുഴ വന്നു. കഴുത്തില്‍ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഉണ്ടായ ഫിസ്റ്റുല അടക്കുവാനും കഴുത്തിലെ മുഴ നീക്കം ചെയ്യുവാനും വേണ്ടി പ്രണവിനെ അടിയന്തര സര്‍ജറിക്ക് വിധേയനാക്കി. ഇത് കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുമ്ബോഴാണ് വില്ലനായി മരണമെത്തിയത്.
‘അവളറിയാതെ ഞാന്‍ ഒരു ടാറ്റൂ അടിച്ച്, പൊണ്ടാട്ടിക്ക് ഒരു സര്‍പ്രൈസ് കൊടുത്തു.’- ഇക്കഴിഞ്ഞ ജനുവരി 29ന് പ്രണവ് ഷഹാന തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയുടെ തലക്കെട്ടാണിത്. ഷഹാനയറിയാതെ ഷഹാനയുടെ ചിത്രം നെഞ്ചില്‍ ടാറ്റൂ ചെയ്ത് കുസൃതി ചിരിയോടെ പ്രിയതമയ്ക്ക് നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോയായിരുന്നു അതിനോടൊപ്പം പ്രണവ് പങ്കുവെച്ചിരുന്നത്. ശരീരം തളര്‍ന്ന് വീല്‍ചെയറിലായ തനിക്ക് കൂട്ടായെത്തിയ ഷഹാനയെ എന്നും നെഞ്ചോട് ചേര്‍ത്ത് തന്നെയാണ് പ്രണവ് പിടിച്ചത്. ഒടുവില്‍ ഷഹാനയ്ക്ക് ഓര്‍മ്മിക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് മടങ്ങുമ്ബോഴും പ്രണവിന്റെ നെഞ്ചില്‍ ഷഹാനയുണ്ട്.നെഞ്ചില്‍ ടാറ്റൂ ചെയ്ത ചിത്രം മാത്രമായല്ല, ആ ഹൃദയത്തിനുള്ളിലും ഹഷാന തന്നെയായിരുന്നു. വാഹനപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന പ്രണവ് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഷഹാനക്കുട്ടിയെക്കുറിച്ചായിരുന്നു പ്രണവ് സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്ത് കൂടുതലും സംസാരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്ബ് വാഹനാപകടത്തില്‍ പരിക്കേറ്റ് ശരീരമാകെ തളര്‍ന്നു കഴിയുകയായിരുന്നു പ്രണവ്. അപകടത്തിനുശേഷം, സ്വയം മാനസികമായി കരുത്താര്‍ജിച്ച് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകുകയായിരുന്നു.
നവമാധ്യമങ്ങളില്‍ സജീവമായതിനൊപ്പം, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളിലും സജീവമായി. പ്രണവിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നോട്ടുപോക്ക് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേര്‍ക്ക് പ്രചോദനമായിരുന്നു. എട്ടുവര്‍ഷം മുമ്ബായിരുന്നു പ്രണവിന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ച അപകടം. കുതിരത്തടം പൂന്തോപ്പില്‍ നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ഗുരുതരപരിക്കേല്‍ക്കുകയായിരുന്നു.നട്ടെല്ല് തകര്‍ന്നും കൈകാലുകളും വാരിയെല്ലുകളും ഒടിഞ്ഞും ഏറെനാള്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞു.അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പക്ഷേ, ശരീരം നെഞ്ചിനുതാഴെ പൂര്‍ണമായും തളര്‍ന്നിരുന്നു. മണപ്പറമ്ബില്‍ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.