കട്ടപ്പന നഗരസഭ പരിധിയിലെ ജല സ്രോതസുകളുടെ ശുചികരണം പുരോഗമിക്കുന്നു
കട്ടപ്പന നഗരസഭ പരിധിയിലെ ജല സ്രോതസുകളുടെ ശുചികരണം പുരോഗമിക്കുന്നു.
മഴക്കാലത്തിന് മുമ്പ് കൈതോടുകൾ വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ദിവസം മുതലാണ് ശുചികരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൈത്തോടുകളിലെക്ക് വലിച്ചെറിയുന്നതുമൂലം സ്വാഭാവിക ജലമൊഴുക്ക് തടസപ്പെടുകയും വെള്ളക്കെട്ട് രൂപാ പ്പെടുകയും ചെയ്യുന്നത് പതിവാണ്.
കട്ടപ്പന സബ്ട്രഷറിയ്ക്ക് എതിർവശം റോഡിനോടു ചേർന്നു, കട്ടപ്പനയാറിലേയ്ക്ക് എത്തുന്ന കൈത്തോടാണ് ഏറ്റവും കൂടുതൽ മാലിന്യവാഹിയായിരുന്നത്.
മണ്ണുമാന്തിയന്ത്രം കൈത്തോടിനിരുവശവും തെളിക്കുകയും തോട്ടിലെ മാലിന്യ കൂമ്പാരം നീക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.
ഇതിനു ശേഷം ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നഗരത്തിന്റെ എല്ലാ മേഖലകളിലുമുള്ള ഓടകൾ വൃത്തിയാക്കാനാണ് തീരുമാനം.
പള്ളിക്കവല വാർഡിലെ ഹൗസിംഗ് ബോർഡ് സ്ഥലത്തു കൂടിയുള്ള കൈത്തോട്ടിലെ നിരോഴുക്ക് സുഗമാമാക്കുന്നതിന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും തടസമായി നിന്നിരുന്ന കാടുകൾ നീക്കി വ്യർത്തിയാക്കുകയും ചെയ്തു.
മഴക്കാലത്തിനു മുമ്പ് നീരൊഴുക്ക് സുഗമമാക്കി സാക്രമീക രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ശുചികരണ പ്രവർത്തനങ്ങൾ നടക്കുന്നത്.