കര്‍ഷകര്‍ക്കുളള അറിയിപ്പ്
ഇടുക്കി ജില്ലയില്‍ കോവിഡ് 19 രോഗം മൃഗസംരക്ഷണ വകുപ്പിലെ പല ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബാധിച്ചിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളിലും രോഗബാധിതര്‍ ഉളള സ്ഥാപനങ്ങളിലും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ചില താല്‍ക്കാലിക പരിമിതപ്പെടുത്തലുകളും ക്രമീകരണങ്ങളും വരുത്തുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് എല്ലാ കര്‍ഷകരും ഈ നടപടികളോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രോഗഭീതി നിലവിലുളള അവസ്ഥയില്‍ മനുഷ്യരുടെ സമ്പര്‍ക്കവും സഞ്ചാരവും കുറയ്ക്കുന്നതിനായി അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം മൃഗങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ജീവനക്കാരെ വീട്ടിലേക്ക് വിളിക്കുകയും ചെയ്യുക. മൃഗാശുപത്രിയിലെ ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ട ശേഷം നിര്‍ദ്ദേശാനൂസരണം തുടര്‍നടപടികള്‍ സ്വീകരിക്കുക. അത്യാവശ്യമല്ലാത്ത സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നീട്ടിവയ്ക്കുക. തൊഴുത്തും കൂടും പരിസരങ്ങളും ശുചിയായും അണുവിമുക്തമായും സൂക്ഷിക്കുക. പൊതുവായ വ്യക്തിഗത മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് രോഗബാധ നിയന്ത്രിക്കുവാനും സാമൂഹ്യസുരക്ഷ ഉറപ്പാക്കുവാനും എല്ലാ കര്‍ഷകരും ശ്രദ്ധിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.