സി എസ് ഡി എസ് സംസ്‌ഥാന നേതൃസംഗമം ജനുവരി 21 ന് കട്ടപ്പനയിൽ
ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാനതല നേതൃസംഗമം ജനുവരി 21 ചൊവ്വ രാവിലെ 11:00 മുതൽ കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ ചേരും. നേതൃസംഗമം സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും.
2025 ലെ കർമ്മ പദ്ധതികൾക്ക് യോഗം രൂപം നൽകും. 2025 ഏപ്രിൽ 14 ലെ ഡോ ബി ആർ അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ സ്വാഗത സംഘം കമ്മിറ്റി രൂപീകരണവും നടത്തും.
സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, വൈസ് പ്രസിഡന്റ്‌മാരായ വി പി തങ്കപ്പൻ, സുമിത് മോൻ, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ടി എ കിഷോർ, വിനു ബേബി, എം സി ചന്ദ്രബോസ്, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ സണ്ണി കണിയാമുറ്റം, മോബിൻ ജോണി, ഇടുക്കി ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റികളുടെ ഭാരവാഹികളായ കെ വി പ്രസാദ്, ബിനു ചാക്കോ, രാജൻ ലബ്ബക്കട, പി ജെ തോമസ്,സണ്ണി അടിമാലി, ജോൺസൺ ജോർജ്, പി സി ബിജു, ഷാജി അണക്കര,സെബാസ്റ്റ്യൻ പി ജെ തുടങ്ങിയവർ നേതൃത്വം നൽകും