പ്രധാന വാര്‍ത്തകള്‍
കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യം; ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ
ന്യൂഡൽഹി: ഫ്രാൻസിനെ പിന്തള്ളി യു.കെയിൽ നിന്ന് ഏറ്റവും കൂടുതൽ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ. 2022 ൽ 219 ദശലക്ഷം കുപ്പി സ്കോച്ച് ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ടുകൾ. 2021 നെ അപേക്ഷിച്ച് 60 ശതമാനം കൂടുതലാണിത്.
എന്നിരുന്നാലും, ലോക വിസ്കി വിപണി നോക്കിയാൽ, ഇന്ത്യയിലെ വിപണി 2 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ തുകയുടെ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ അമേരിക്കയാണ് മുന്നിൽ. 2022 ൽ 1.2 ബില്യൺ ഡോളറിന്റെ സ്കോച്ച് വിസ്കിയാണ് അമേരിക്ക വാങ്ങിയത്.
താരതമ്യേന വിലകുറഞ്ഞ ബ്ലെൻഡഡ് വിസ്കിയായിരുന്നു വർഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡ്. എന്നാൽ ഇപ്പോൾ സിംഗിൾ മാൾട്ട് വിസ്കിയുടെ ആവശ്യകതയും വർദ്ധിച്ചു. സാംസ്കാരിക മാറ്റങ്ങളും ഇന്ത്യക്കാരുടെ വാങ്ങൽ ശേഷിയിലെ വർദ്ധനവുമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.