കര്‍ഷകരുടെ ചങ്കു തകര്‍ത്ത് ഏലക്കവില താഴേക്ക്.
ഇടുക്കി: രണ്ടര വര്‍ഷത്തിനു ശേഷം ഏലക്കാ വില കിലോഗ്രാമിന് 1,000 രൂപയ്ക്കു താഴെയെത്തി. ഇന്നലെ പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ഗ്രീന്‍ഹൗസ് കാര്‍ഡമം മാര്‍ക്കറ്റിങ്ങിന്റെ ഇ-ലേലത്തില്‍ ഏലക്കായുടെ ശരാശരി വില 989.11 രൂപയിലെത്തി. 2018 ഓഗസ്റ്റ് 9നാണ് ഇതിനു മുന്‍പ് 1,000 രൂപയ്ക്കു താഴെ ശരാശരി വില രേഖപ്പെടുത്തിയത്. അന്ന് 982 രൂപയായിരുന്നു വില. അന്ന് 54,451 കിലോഗ്രാം ഏലക്കാ വില്‍പനയ്‌ക്കെത്തിയപ്പോഴായിരുന്നു ആ വിലയെങ്കില്‍ ഇന്നലെ 30,025 കിലോഗ്രാം ഏലക്കായാണു വില്‍പനയ്ക്ക് എത്തിയത്. ഇതില്‍ 29,242 കിലോഗ്രാം ഏലക്ക ഇന്നലെ വിറ്റഴിക്കാനായി.
കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഏലക്കായുടെ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്. കര്‍ഷകര്‍ സൂക്ഷിച്ചിരിക്കുന്ന ഉല്‍പന്നം ലേലത്തിന് എത്തുന്നതിനൊപ്പം റീപുളിങ്ങും നടക്കുന്നതാണ് വന്‍തോതില്‍ ഏലക്ക വില്‍പനയ്ക്ക് എത്താന്‍ കാരണം.
source : manorama online