ആരോഗ്യംപ്രധാന വാര്‍ത്തകള്‍
ഇന്ത്യക്ക് 742 കോടിയുടെ സഹായവുമായി അമേരിക്ക: ആദ്യ ഷിപ്പമെന്റ് പുറപ്പെട്ടു.
കോവിഡ് പ്രതിസന്ധി നേരിടാന്‍ ഇന്ത്യക്ക് 742 കോടിയുടെ സഹായവുമായി യു.എസ്. 1000 ഓക്സിജന്‍ സിലിണ്ടറുകള്‍, 1.5 കോടി എന്‍95 മാസ്കുകള്‍ 10 ലക്ഷം RTPCR കിറ്റുകള്‍ എന്നിവയ്ക്കു പുറമേ അമേരിക്കയില്‍ വിതരണത്തിനായി ആസ്ട്ര സെനക്കയ്ക്ക് ഓര്‍ഡര്‍ ചെയ്ത രണ്ട് കോടി കോവിഡ് വാക്സീനുകളും ഇന്ത്യക്ക് കൈമാറും. ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗികള്‍ക്ക് നല്‍കാനായി 20,000 ഡോസ് റെംഡിസിവിര്‍ മരുന്നും കൈമാറും. ഇതില്‍ 440 ഓക്സിജന‍്‍ സിലിണ്ടറുകള്‍ 9,60,00 RTPCR കിറ്റുകള്‍, ഒരു ലക്ഷം എന്‍ 95 മാസ്കുള്‍ എന്നിവയടങ്ങിയ ആദ്യ ഷിപ്പമെന്റ് കാലിഫോര്‍ണയയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.