വളവും വെള്ളവും വേണ്ട. ആകെയുള്ള ചെലവ് നടീലിന് മാത്രം. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കൈ നിറയെ പണമെത്തും. അഭിഭാഷകന്‍ ചാന്നാനിക്കാട് പൂവന്‍തുരുത്ത് കേശവ ആരാമത്തില്‍ സന്തോഷ് കേശവനാഥ് എട്ടേക്കറില്‍ വലിയ മുതല്‍ മുടക്കില്ലാതെ തുടങ്ങിയ മലയിഞ്ചി (കോലിഞ്ചി) കൃഷിയ്ക്ക് പ്രത്യേകതകളേറെയാണ്
വളവും വെള്ളവും വേണ്ട. ആകെയുള്ള ചെലവ് നടീലിന് മാത്രം. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കൈ നിറയെ പണമെത്തും. അഭിഭാഷകന്‍ ചാന്നാനിക്കാട് പൂവന്‍തുരുത്ത് കേശവ ആരാമത്തില്‍ സന്തോഷ് കേശവനാഥ് എട്ടേക്കറില്‍ വലിയ മുതല്‍ മുടക്കില്ലാതെ തുടങ്ങിയ മലയിഞ്ചി (കോലിഞ്ചി) കൃഷിയ്ക്ക് പ്രത്യേകതകളേറെയാണ്.ജില്ലയിലെ കര്‍ഷകര്‍ റബര്‍ വിലയിടിവില്‍ കുരുങ്ങിയപ്പോഴാണ് സന്തോഷ് പുതുവഴി തുറന്നത്. ആകെ ചെലവ് 20000 രൂപ.
മലയോരത്ത് ഇടവിളയായ മലയിഞ്ചിയെ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. പച്ചമരുന്ന് കൃഷിക്കായി തൃക്കൊടിത്താനം കൊടിനാട്ടുകുന്നിലെ ക്ഷേത്രംവക സ്ഥലമാണ് പാട്ടത്തിനെടുത്തത്. എന്നാല്‍ ആ സമയം കൊവിഡെത്തിയതോടെ മണ്ണ് പരിശോധന നടത്താനായില്ല. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ കോതമംഗലത്ത് നിന്ന് 2020 അവസാനത്തോടെ മലയിഞ്ചി എത്തിച്ചു. പരമാവധി നാലുവര്‍ഷത്തിനുള്ളില്‍ വിളവെടുക്കാം. ജൂണ്‍, ജൂലായ് മാസമാണ് സീസണ്‍. ഒരു കിലോയുടെ വിത്തുള്ള ചെടിയില്‍ നിന്ന് 20 കിലോ മലയിഞ്ചി വരെ ലഭിക്കും.
പരിപാലനച്ചെലവ് ഇല്ല.
വെള്ളവും വളവുമില്ലെങ്കിലും വളരും.
കളയില്ലാതെ നോക്കണം.
രണ്ട് വര്‍ഷത്തിന് ശേഷം ഫാക്ടംഫോസ് നല്‍കാം.
തോട്ടങ്ങളില്‍ ഇടവിളക്കൃഷിയ്ക്കും അനുയോജ്യം.
ആയുര്‍വേദ മരുന്നാക്കാം.
സംസ്ഥാനത്ത് മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് മാര്‍ക്കറ്റ്. തായ്ലന്‍ഡ്, മലേഷ്യ രാജ്യങ്ങളിലേയ്ക്കാണ് കയറ്റുമതി. ആയുര്‍വേദ മരുന്നായും പെയ്ന്‍ ബാമുകളിലും മലയിഞ്ചി ഉപയോഗിക്കുന്നു. തായ്ലന്‍ഡില്‍ ജിഞ്ചര്‍ ടീയായും ഇറച്ചി വിഭവങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
ചെലവ് 20000 രൂപ.
പച്ചകിഴങ്ങിന് കിലോയ്ക്ക് 20 രൂപ.
ഉണങ്ങിയതിന് കിലോയ്ക്ക് 135 രൂപ.
ഒരു കിലോ നട്ടാല്‍ വിളവ് 20.
ഒരേക്കറിന് ആകെ ചെലവ് 20000.
ഒരു ചുവട്ടിലെ ലാഭം 600 രൂപ.
‘വിവിധ ജില്ലകളില്‍ കവുങ്ങും നെല്ലും കൃഷി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് മലയിഞ്ചി പരീക്ഷിക്കുന്നത്. വലിയ മുതല്‍ മുടക്കില്ലാത്തതും കയറ്റുമതി സാദ്ധ്യതയുള്ളതും ഗുണകരമാണ്.