Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല: ക്ഷമ ചോദിച്ച് ഇന്ദ്രൻസ്



തിരുവനന്തപുരം: ഒരു മാധ്യമത്തിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ഇന്ദ്രൻസ്. ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ താൻ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണാജനകമായ രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും ഇന്ദ്രൻസ് ഫേസ്ബുക്കിൽ കുറിച്ചു.

ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. ഡബ്ല്യു.സി.സിയെ തള്ളിപ്പറഞ്ഞിട്ടില്ല. തന്‍റെ സഹപ്രവർത്തകൻ തെറ്റ് ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് പറഞ്ഞത്. അതിക്രമത്തിന് ഇരയായ പെൺകുട്ടി തന്റെ മകളെപ്പോലെയാണ്. അവരുടെ വേദനയിൽ കൂടെയുണ്ട്. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും ഇന്ദ്രൻസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എല്ലാവരോടും സ്നേഹം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ദ്രൻസ് പരാമർശിച്ചത്. സംഘടന രൂപപ്പെട്ടില്ലായിരുന്നെങ്കിലും നിയമ പോരാട്ടം നടക്കുമായിരുന്നു. പ്രശ്നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതിൽ മറ്റൊന്നും ചെയ്യാൻ കഴിയില്ല എന്നും ഇന്ദ്രൻസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!